സംസ്ഥാന അതിർത്തി ആയതുകൊണ്ട് അന്യ സംസ്ഥാനങ്ങളിൽനിന്ന് എത്തിച്ചേരുന്ന ശബരിമല ഭക്തന്മാർക്ക് വേണ്ടി 'ശബരിമല ഇടത്താവളം' ഒരുക്കിയിട്ടുണ്ട്. വാഹനം പാർക്ക് ചെയ്യാനും വിരിവെക്കാനുമുള്ള സൗകര്യവും താമസിക്കാൻ ഡോർമെറ്ററിയും പണിതിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ശബരിമല ഇടത്താവളം ഉപയോഗിച്ചുവരുന്നുണ്ട്