logo
Malayalam | English

ബത്തേരി മഹാഗണപതി ക്ഷേത്ര സമിതി

ഗണപതിവട്ടം - ബത്തേരി, വയനാട്
രജിസ്റ്റർ നമ്പർ : 26/72

കേരള സൊസൈറ്റീസ് ആക്ട് അനുസരിച്ച് 1972-ൽ രൂപീകൃതമായ സമിതി ക്ഷേത്രപരിപാലനത്തിന് പുറമെ 'ക്ഷേത്രങ്ങൾ സാമൂഹ്യ നന്മക്ക്' എന്ന ആശയം മുറുകെ പിടിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്. ഭക്തരായ മെമ്പർമാരിൽനിന്ന് തെരഞ്ഞെടുത്ത 21 അംഗ ഭരണസമിതി, പ്രസിഡണ്ട് ശ്രീ. കെ.ജി. ഗോപാലപിള്ളയുടെ നേത്യത്വത്തിൽ പ്രവർത്തിച്ചുവരുന്നു.

സമിതിയുടെ കീഴിൽ 40 ജീവനക്കാരുണ്ട്. മഹാഗണപതി ക്ഷേത്രത്തിന് പുറമെ ബത്തേരി മാരിയമ്മൻ ക്ഷേത്രം, തലച്ചില്വൻ ക്ഷേത്രം, പൊൻകുഴി ശ്രീരാമക്ഷേത്രം എന്നീ നാല് ക്ഷേത്രങ്ങൾ പരിപാലിക്കുന്നുണ്ട്.

കൂടാതെ വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം, ഭവന നിർമ്മാണ സഹായം, വിവാഹ ധനസഹായം തുടങ്ങി നിരവധി സാമൂഹ്യ ക്ഷേമ പദ്ധതികളും നടപ്പിലാക്കുന്നു.

'മഹാഗണപതി ചാരിറ്റബിൾ ട്രസ്റ്റ്' രൂപീകരിച്ച് 'സുമഗംലീയം' എന്ന പേരിൽ നടത്തിയ സാമൂഹ വിവാഹം നൂറുകണക്കിന് നിർധനരായ യുവതികൾക്ക് മംഗല്യ സൗഭാഗ്യം നേടിക്കൊടുത്തു.

ആന്ധ്ര, കർണ്ണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽനിന്ന് ഇതുവഴി യാത്രചെയ്യുന്ന അയ്യപ്പഭക്തന്മാർക്ക് വേണ്ടി 'ശബരിമല ഇടത്താവളം' സ്ഥാപിച്ചു. അന്തർ സംസ്ഥാന പ്രസിദ്ധി നേടിയ ശബരിമല ഇടത്താവളം ലക്ഷക്കണക്കിന് അയ്യപ്പ ഭക്തന്മാർക്ക് അത്താണിയാണ്.

ശ്രീ മാരിയമ്മൻ ക്ഷേത്രം

ശ്രീ മാരിയമ്മൻ ക്ഷേത്രം 1
ശ്രീ മാരിയമ്മൻ ക്ഷേത്രം 2
ശ്രീ മാരിയമ്മൻ ക്ഷേത്രം 3

ശ്രീ മാരിയമ്മൻ ക്ഷേത്രം

ബത്തേരി പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന തമിഴ് വംശജർ ആരാധിച്ചുവന്നിരുന്ന ഉഗ്രമൂർത്തിയായ 'മാരിയമ്മ' ക്ഷിപ്രപ്രസാദിനിയാണ്. നിത്യേന ആയിരക്കണക്കിന് ആളുകൾ പ്രാർത്ഥനക്കെത്തുന്ന ക്ഷേത്രത്തിൽ ഉത്സവം ഏറ്റവും പ്രസിദ്ധമാണ്.

കർഷകരായ ഭക്തന്മാർ ഉൽപ്പാദിപ്പിച്ച കാർഷിക വിളകൾ അമ്മയുടെ തിരുമുമ്പിൽ സമർപ്പിക്കുന്ന വിളവെടുപ്പ് മഹോത്സവം ഏഴ് ദിവസം നീണ്ടുനിൽക്കും. താലപ്പെലി, കരകം എഴുന്നള്ളിപ്പ് കുംഭം എഴുന്നള്ളിപ്പ്, കനലാട്ടം, ഗുരസിയാട്ടം എന്നീ ചടങ്ങുകൾ ലക്ഷങ്ങളുടെ പങ്കാളിത്തത്തോടെയാണ് നടക്കുന്നത്.

2024-ൽ നടന്ന മഹാ താലപ്പൊലിയിൽ 4115 വനിതകൾ പങ്കെടുത്തു. ഇത് ലോക റിക്കാർഡാണ്. (ടൈം വേൾഡ് റിക്കോർഡ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.)

ഒരു വിശാലവും മനോഹരവുമായ വിവാഹ മണ്ഡപം പണിയാനുള്ള നിർമ്മാണ പ്രവർത്തി ആരംഭിച്ചുകഴിഞ്ഞു.

മഹാഗണപതി ക്ഷേത്രം

ഗണപതിവട്ടം - ബത്തേരി, വയനാട്

മഹാഗണപതി ക്ഷേത്രം

ഗണപതിവട്ടം - ബത്തേരി, വയനാട്

വയനാട് ജില്ല ക്ഷേത്ര സംസ്‌കാരത്തിന്റെ ഗതകാലസ്‌മരണകൾ പേറുന്ന പ്രദേശമാണ്. ക്ഷേത്ര സംസ്കാരം നെഞ്ചേറ്റിയ ഒരു ജനപഥം ഇവിടെ അധിവസിച്ചിരുന്നു എന്നതിന് ക്ഷേത്രാവശിഷ്ടങ്ങളും ചരിത്ര ശേഷിപ്പുകളും ദൃഷ്‌ടാന്തങ്ങളാണ്.

ഒമ്പത് നൂറ്റാണ്ടിലേറെ പഴക്കമുള്ള മഹാഗണപതി ക്ഷേത്രത്തിന്റെ സാന്നിദ്ധ്യംകൊണ്ട് 'ഗണപതിവട്ടം' എന്നപേരിൽ അറിയപ്പെട്ടിരുന്ന പ്രദേശം ടിപ്പുസുൽത്താന്റെ പടയോട്ടത്തിനുശേഷമാണ് ഇന്നത്തെ സുൽത്താൻ ബത്തേരി എന്ന് നാമകരണം ചെയ്യപ്പെട്ടത് ചരിത്ര രേഖകളിലെല്ലാം ഇന്നും ഗണപതിവട്ടമാണ്.

ടിപ്പുവിൻ്റെ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ടെങ്കിലും ഇവിടുത്തെ ഹൈന്ദവജനത അവരുടെ ശേഷിക്കനുസരിച്ച് ക്ഷേത്രം പരിപാലിച്ചുവന്നു. നാശേന്മുഖമായ ക്ഷേത്രത്തിൻ്റെ പരിതാപകരമായ അവസ്ഥ ബോധ്യപ്പട്ട സ്വാമി ഗുരുവരാനന്ദജിയുടെ നിർദ്ദേശപ്രകാരം ബത്തേരിയിലെ പൗരപ്രമുഖരായ ഹിന്ദുക്കളെ വിളിച്ചുചേർത്ത് 1972-ൽ 'ബത്തേരി മഹാഗണപതി ക്ഷേത്രസമിതി'ക്ക് രൂപം നൽകി.

സമിതിയുടെ നേത്യത്വത്തിൽ പുനർനിർമ്മാണം നടത്തിയ ക്ഷേത്രത്തിൽ 1977-ൽ പുനഃപ്രതിഷ്ഠ നടത്തി. അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ട് ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ക്ഷേത്രങ്ങളിലൊന്നായി മാറിയിരിക്കുന്നു.

2015-ൽ നവീകരിച്ച മഹാഗണപതി ക്ഷേത്രത്തിൽ നിത്യേന മഹാഗണപതി ഹോമവും മറ്റ് പൂജാദികർമ്മങ്ങളും വിധിയാവണ്ണം നടന്നുവരുന്നു. വിനായക ചതുർത്ഥി മഹോത്സവമാണ് ഏറ്റവും പ്രസിദ്ധം.

1008 കൊട്ടത്തേങ്ങയുടെ മഹാഗണപതിഹോമവും ഗജപൂജയും, ആനയൂട്ടും ഭക്തജനസഹസ്രങ്ങളുടെ സാന്നിദ്ധ്യത്തിൽ പ്രതിവർഷം നടക്കുന്നു. വർഷംതോറും ഭാഗവതസപ്‌താഹയജ്ഞവും അതോടനുബന്ധിച്ച് പതിനായിരങ്ങൾ പങ്കെടുക്കുന്ന 'മഹാഅന്നദാന'വും പ്രധാനമാണ്.

മഹാഗണപതി ക്ഷേത്രം 1
മഹാഗണപതി ക്ഷേത്രം 2
മഹാഗണപതി ക്ഷേത്രം 3
മഹാഗണപതി ക്ഷേത്രം 4
മഹാഗണപതി ക്ഷേത്രം 4

തലച്ചില്വൻ ക്ഷേത്രം

തലച്ചില്വൻ ക്ഷേത്രം

തലച്ചില്വൻ ക്ഷേത്രം

ബത്തേരി പട്ടണ മധ്യത്തിൽതന്നെയാണ് ശിവ പാർവ്വതി സാന്നിദ്ധ്യത്തെ ആരാധിക്കുന്ന തലച്ചില്യൻ ക്ഷേത്രം. രുദ്രാഭിഷേകവും, ഗുരുതിതർപ്പണവും, പിൻവിളക്കും, വിശേഷ വഴിപാടുകളും നടത്തപ്പെടുന്ന ഈ ക്ഷേത്രം പട്ടണത്തിലെ പ്രധാന ആകർഷണ കേന്ദ്രമാണ്.

സ്ഥല പരിമിതി ഉണ്ടെങ്കിലും ഇപ്പോൾ ക്ഷേത്രം നവീകരിച്ച് മനോഹരമാക്കിയിട്ടുണ്ട്.

പൊൻകുഴി ശ്രീരാമ ക്ഷേത്ര സമുച്ചയം

പൊൻകുഴി ശ്രീരാമ ക്ഷേത്ര സമുച്ചയം

ഉത്തര രാമാണ കഥയിലെ സീതാപരിത്യാഗം കഥാതന്തുവായി രൂപപ്പെട്ട ക്ഷേത്രസങ്കേതമാണ് പൊൻകുഴി ശ്രീരാമ ക്ഷേത്രസമുച്ചയം. ബത്തേരിയിൽനിന്ന് 18 കിലോമിറ്റോർ കിഴക്ക് വശത്ത് വനമദ്ധ്യത്തിൽ കർണ്ണാടക സംസ്ഥാന അതിർത്തിയോട് ചേർന്നാണ് പൊൻകുഴി ക്ഷേത്ര സമുച്ചയം.

ക്ഷേത്ര സങ്കേതത്തെ രണ്ടായി പകുത്തുകൊണ്ട് കോഴിക്കോട് മൈസൂർ പാത കടന്നുപോകുന്നു. 'സീതാ ലക്ഷമണ ഹനുമാൻ സമേത ശ്രീരാമചന്ദ്ര' പ്രതിഷ്‌ഠയുള്ള പ്രധാന ക്ഷേത്രം. പുണ്യനദിയായ പൊൻകുഴി നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ദേശീയ പാതക്ക് മറുവശത്ത് സീതാദേവി ക്ഷേത്രവും ഹനുമാൻ ക്ഷേത്രവുമുണ്ട്.

ശ്രീരാമനാൽ പരിത്യജിക്കപ്പെട്ട സീതാദേവി ദുഃഖാർത്തയായി കണ്ണീർ വാർത്ത് രൂപപ്പെട്ട സീതാതീർത്ഥം ഇവിടെ പ്രധാനമാണ്. വാത്മീകി മഹർഷിയുടെയും ഗുരുവരാനന്ദ സ്വാമിജിയുടെയും പേരിൽ വാത്മീകി-ഗുരുവരാനന്ദ ആശ്രമവും പൊൻകുഴി ക്ഷേത്ര ഭൂമിയിൽ സ്ഥാപിച്ചിട്ടുണ്ട്.

വയനാട് ജില്ലയിൽ തിരുനെല്ലി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ ബലിതർപ്പണത്തിനെത്തുന്നത് പൊൻകുഴിയിലാണ്. കർക്കിടകവാവ് ദിവസം പിത്യബലിക്കായി പതിനായിരക്കണക്കിന് ആളുകൾ എത്തിച്ചേരാറുണ്ട്. ദിവസേന നൂറുകണക്കിന് ആളുകൾ 'നിത്യബലിക്ക്' എത്താറുണ്ട്.

സംസ്ഥാന അതിർത്തി ആയതുകൊണ്ട് അന്യ സംസ്ഥാനങ്ങളിൽനിന്ന് എത്തിച്ചേരുന്ന ശബരിമല ഭക്തന്മാർക്ക് വേണ്ടി 'ശബരിമല ഇടത്താവളം' ഒരുക്കിയിട്ടുണ്ട്. വാഹനം പാർക്ക് ചെയ്യാനും വിരിവെക്കാനുമുള്ള സൗകര്യവും താമസിക്കാൻ ഡോർമെറ്ററിയും പണിതിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ശബരിമല ഇടത്താവളം ഉപയോഗിച്ചുവരുന്നുണ്ട്.

പൊൻകുഴി ശ്രീരാമ ക്ഷേത്ര സമുച്ചയം 1
പൊൻകുഴി ശ്രീരാമ ക്ഷേത്ര സമുച്ചയം 2
പൊൻകുഴി ശ്രീരാമ ക്ഷേത്ര സമുച്ചയം 3
പൊൻകുഴി ശ്രീരാമ ക്ഷേത്ര സമുച്ചയം 4